കോഴിക്കോട് ജില്ലയില്‍ 50 ല്‍ കൂടുതല്‍ കിടക്കകളുള്ള മുഴുവന്‍ സ്വകാര്യാശുപത്രികളും കൊവിഡ് ചികില്‍സയ്ക്ക്
കോഴിക്കോട്: ജില്ലയിലെ 50 ല്‍ കൂടുതല്‍ കിടക്കകളുള്ള മുഴുവന്‍ സ്വകാര്യാശുപത്രികളെയും കൊവിഡ് ചികില്‍സയ്ക്ക് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. ഈ ആശുപത്രികളെ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ അതാത് മേഖലകളിലെ വില്ലേജ് ഓഫിസര്‍മാരെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.