മസ്ജിദുകള്‍ക്ക് നേരേ സാമൂഹികവിരുദ്ധരുടെ ആക്രമണം: ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ പ്രതിഷേധിച്ചു
കോട്ടയം: ജില്ലയിലെ മസ്ജിദുകള്‍ക്കുനേരേ സാമൂഹികവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പ്രതിഷേധിച്ചു. മുനീറുല്‍ ഇസ്‌ലാം മസ്ജിദ് ഇടയിരിക്കപ്പുഴ കങ്ങഴ, ഹിദായത്തുല്‍ ഇസ്‌ലാം മസ്ജിദ് ചാരംപറമ്പ് കങ്ങഴ എന്നീ മസ്ജിദുകള്‍ക്ക് നേരെയാണ് വെള്ളിയാഴ്ച രാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായത്. പള്ളിക്ക് നേരെയുണ്ടായ കല്ലേറില്‍ പള്ളിയുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ജില്ലാ ഭാരവാഹികള്‍ ആക്രമണം നടന്ന പള്ളികള്‍ സന്ദര്‍ശിച്ചു. മസ്ജിദുകള്‍ക്ക് നേരെ ആക്രമണം നടത്തിയവരെ കണ്ടെത്തി അറസ്റ്റുചെയ്യണമെന്ന് സ്ഥലം സന്ദര്‍ശിച്ച ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അന്‍സാരി മൗലവി, സംസ്ഥാന സമിതി അംഗം അബ്ദുറസ്സാഖ് മൗലവി, ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ അസീസ് മൗലവി, ഷാജഹാന്‍ മൗലവി എന്നിവരടങ്ങിയ സംഘമാണ് മസ്ജിദ് സന്ദര്‍ശിച്ചത്.