കുഞ്ഞിനെ കണ്ടെത്തണം; അനുപമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കി

അനുപമയുടെ മാതാപിതാക്കളായ പി എസ് ജയചന്ദ്രന്‍, മാതാവ് സ്മിത ജെയിംസ് എന്നിവരെയും ശിശുക്ഷേമ സമിതിയെയും എതിര്‍കക്ഷികളാക്കിയാണ് ഹരജി നല്‍കിയിരിക്കുന്നത്

Update: 2021-11-01 14:56 GMT

കൊച്ചി: തന്റെ കുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അനുപമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചു. അനുപമയുടെ മാതാപിതാക്കളായ പി എസ് ജയചന്ദ്രന്‍, മാതാവ് സ്മിത ജെയിംസ് എന്നിവരെയും ശിശുക്ഷേമ സമിതിയെയും എതിര്‍കക്ഷികളാക്കിയാണ് ഹരജി നല്‍കിയിരിക്കുന്നത്.

പ്രസവിച്ച് നാലു ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ മാതാപിതാക്കള്‍ അന്യായ തടങ്കലിലാക്കിയെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെ ശിശുക്ഷേമ സമിതിയില്‍ ഉപേക്ഷിച്ചെന്നും അനുപമ ഹരജിയില്‍ ആരോപിക്കുന്നു. പോലിസിനു പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്നു ഹരജിക്കാരി വ്യക്തമാക്കി.

കുഞ്ഞിനെ കഴിഞ്ഞ ഒരു വര്‍ഷമായി കാണാനില്ലെന്നും താന്‍ അന്വേഷിച്ചു നടക്കുകയാണെന്നും ഹരജിയില്‍ പറയുന്നു. ഹരജി കോടതി നാളെ പരിഗണിക്കും.

Tags:    

Similar News