കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ; നേമത്ത് സ്ഥാനാര്‍ഥിയാരെന്ന് കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ ചാണ്ടി

നാളെ ഡല്‍ഹിയില്‍വെച്ച് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും.പത്തു സീറ്റിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.താന്‍ ഹരിപ്പാട് മല്‍സരിക്കുമെന്നും, ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Update: 2021-03-13 05:10 GMT

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നേമത്ത് ആരായിരിക്കും സ്ഥാനാര്‍ഥിയെന്ന ചോദ്യത്തിന് കാത്തിരിക്കുകയെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

താങ്കളാണോ സ്ഥാനാര്‍ഥിയാകുകയെന്ന ചോദ്യത്തിന് എന്നു താന്‍ പറഞ്ഞിട്ടില്ലെന്നും കാത്തിരിക്കുകയെന്ന മറുപടി വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം നാളെ ഡല്‍ഹിയില്‍വെച്ച് കെപിസിസി പ്രസിഡന്റ് സ്ഥാനാര്‍ഥി പട്ടി പ്രഖ്യാപിക്കുമെന്നും ഉമ്മന്‍ ചാണ്ടി.പത്തു സീറ്റിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുകയാണോയെന്ന ചോദ്യത്തിന് തര്‍ക്കമല്ല അതെന്നായിരുന്നു മറുപടി.

സ്ഥാനാര്‍ഥി പട്ടികയില്‍ കാലതാമസമില്ലെന്നും, തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. താന്‍ ഹരിപ്പാട് മല്‍സരിക്കുമെന്നും, ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ഥി പട്ടിക വന്നാല്‍ ഒരു പ്രതിഷേധവും ഉണ്ടാവില്ല. എല്ലാവരും അഭിനന്ദിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

Similar News