അതിജീവന കലാസംഘം എരഞ്ഞോളി മൂസ അനുസ്മരണം സംഘടിപ്പിച്ചു
തലശ്ശേരി കനക് റെസിഡന്‍സിയില്‍ നടന്ന പരിപാടി തലശ്ശേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മാ ഹാഷിം ഉദ്ഘാടനം ചെയ്തു
തലശ്ശേരി: 'മാപ്പിളപ്പാട്ടിന്‍ മഹാരാജന്റെ ഓര്‍മകളിലൂടെ' അതിജീവന കലാസംഘം എരഞ്ഞോളി മൂസ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. തലശ്ശേരി കനക് റെസിഡന്‍സിയില്‍ നടന്ന പരിപാടി തലശ്ശേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മാ ഹാഷിം ഉദ്ഘാടനം ചെയ്തു. അതിജീവന കണ്‍വീനര്‍ അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ മപ്പപിളപ്പാട്ട് നിരൂപകന്‍ ഫൈസല്‍ എളേറ്റില്‍ അതിജീവന ലോഗോ പ്രകാശനം ചെയ്തു. സാമൂഹിക അനീതികള്‍ക്കെതിരെ പാട്ടുകൊണ്ട് മാത്രമായിരുന്നില്ല വ്യക്തിജീവിതത്തിലെ ഇടപെടലുകളിലും സധൈര്യം പ്രതികരിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനവും ചെയ്തതാണ് മുസക്കയെ ഇത്രമേല്‍ സ്വീകാര്യനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മാപ്പിള കലാ അക്കാദമി സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍, ഓള്‍ ഇന്ത്യാ റേഡിയോ സ്റ്റാര്‍ നവാസ് പാലേരി, യുവഗായകന്‍ സഹദ് ബംഗളം, അബൂബക്കര്‍ തുടങ്ങിയവര്‍ അനുസ്മരണ ഭാഷണം നടത്തി. അതിജീവന സെക്രട്ടറി ടി മുജീബ് റഹ്മാന്‍, അമീറ സംസാരിച്ചു.