ലഹരി മാഫിയയുടെ ആക്രമണം; എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി
ഇദ്ദേഹം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
കാഞ്ഞങ്ങാട്: കഞ്ചാവ്-ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പടന്നക്കാട് മദ്രസയ്ക്ക് സമീപം ബേക്കറി നടത്തുന്ന എസ്ഡിപിഐ പ്രവര്ത്തകന് അബ്ദുല്‍ ബാസിത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ലഹരി സംഘങ്ങള്‍ക്കെതിരെ എസ്ഡിപിഐ നടത്തുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അബ്ദുല്‍ ബാസിത്തിനെ ആയുധങ്ങളുമായെത്തിയ സംഘം കടയില്‍ കയറി ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഇദ്ദേഹം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ലഹരി മാഫിയക്കെതിരെ പടന്നക്കാട് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുന്നതിനിടെയാണ് ആക്രമണം. എന്തു വില കൊടുത്തും അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും ഇത്തരക്കാര്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും മണ്ഡലം പ്രസിഡണ്ട് അബ്ദുസ്സമദ് പാറപ്പള്ളി വ്യക്തമാക്കി. പടന്നക്കാട് ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു ഇബ്രാഹിം അതിഞ്ഞാല്‍, സിഎച്ച് മൊയ്തു, വി അബൂബക്കര്‍, സിഎച്ച് ഹനീഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.