ബിഫാം പ്രവേശനം: സ്‌പോട്ട് അഡ്മിഷന്‍ നാളെ

Update: 2021-03-22 14:02 GMT

തിരുവനന്തപുരം: ഗവ. മെഡിക്കല്‍ കോളജിനു കീഴിലെ കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ 2020-21 അധ്യയന വര്‍ഷത്തെ ബി ഫാം കോഴ്‌സിലെ ഒഴിവുകള്‍ നികത്തുന്നതിനായി നാളെ രാവിലെ 11 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണറുടെ പ്രോബബിള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കുന്നവര്‍ പ്രോബബിള്‍ റാങ്ക് ലിസ്റ്റിന്റെ അടയാളപ്പെടുത്തിയ പകര്‍പ്പ്, കാന്‍ഡിഡേറ്റ് ഡാറ്റാഷീറ്റ്, എസ്എസ്എല്‍സി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് (പാസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ), പ്ലസ്ടു ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് (പാസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ), ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, കോഴ്‌സ് & കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് ഓഫ് വാക്‌സിനേഷന്‍ (എംഎംആര്‍, ചിക്കന്‍പോക്‌സ്, ഹെപ്പടൈറ്റിസ്), ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് (ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക്), റിസര്‍വേഷന്‍ ഉള്ളവര്‍ക്കുള്ള കമ്മൂണിറ്റി സര്‍ട്ടിഫിക്കറ്റ്, സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കുള്ള ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ കൊണ്ടുവരേണ്ടതാണ്.

എന്‍ഒസി യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. പ്രവേശനം ലഭിക്കുന്നവര്‍ ഫീസ് (23,220/ രൂപ) അടയ്‌ക്കേണ്ടതാണ്.

Tags:    

Similar News