ബാര്‍ കോഴക്കേസ്: സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി;ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ച് തൃശൂര്‍ സ്വദേശി പി എല്‍ ജേക്കബാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.സിബിഐ അല്ലെങ്കില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കേസ് അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം

Update: 2020-11-04 13:48 GMT

കൊച്ചി: ബാര്‍ കോഴക്കേസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ച് തൃശൂര്‍ സ്വദേശി പി എല്‍ ജേക്കബാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കേരളത്തില്‍ 2014 ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ എം മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്നു ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് മുന്‍മന്ത്രിയായിരുന്ന കെഎം മാണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയതത്.പിന്നീട് കെ എം മാണി യുഡിഎഫ് മന്ത്രിസഭയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തിരുന്നു.സിബിഐ അല്ലെങ്കില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കേസ് അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കേന്ദ്രസര്‍ക്കാര്‍, ഡിജിപി, ബിജു രമേശ്, രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍ എംഎല്‍എ, മുന്‍മന്ത്രി കെ ബാബു , ജോസ് കെ മാണി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്. നവംബര്‍ 18 നു ഹരജി വീണ്ടും പരിഗണിക്കും.

Tags:    

Similar News