ബാര്‍ ഹോട്ടലിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു; പ്രതി പോലിസില്‍ കീഴടങ്ങി
കുറ്റിലഞ്ഞി ഇരട്ടേപ്പന്‍പറമ്പില്‍ വസന്ത് എന്ന് വിളിക്കുന്ന വസന്തകുമാറാണ് ചികില്‍സയില്‍ കഴിയവെ കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍ പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി റഫീഖ് ഇന്ന് പുലര്‍ച്ചെ കോതമംഗലം പോലിസില്‍ കീഴടങ്ങി. ഇയാളെ കൊലക്കുറ്റത്തിന് പോലിസ് അറസ്റ്റ് ചെയ്തു
കൊച്ചി: കോതമംഗലത്ത് ബാര്‍ഹോട്ടലിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ച സംഭവത്തില്‍ പ്രതി പോലിസില്‍ കീഴടങ്ങി. കോതമംഗലത്തത് ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ കുറ്റിലഞ്ഞി സ്വദേശി വസന്തകുമാറാണ് ചികില്‍സയില്‍ കഴിയവെ കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍ പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി റഫീഖ് ഇന്ന് പുലര്‍ച്ചെ കോതമംഗലം പോലിസില്‍ കീഴടങ്ങി. ഇയാളെ കൊലക്കുറ്റത്തിന് പോലിസ് അറസ്റ്റ് ചെയ്തു.കോതമംഗലത്ത് ബാര്‍ഹോട്ടലില്‍ കഴിഞ്ഞ മാസം ആറിനാണ് വസന്തിന് മര്‍ദ്ദനമേറ്റത്. ബാറിന്റെ പുറത്തുള്ള ഉയരം കൂടിയ ബഞ്ചില്‍ ഇരിക്കുന്നതിനിടെ പ്രതിയുടെ ആക്രമണത്തില്‍വസന്തിന്റെ പിന്‍വശം ശക്തമായി നിലത്തിടച്ച് പരിക്കേല്‍ക്കുകയായിരുന്നു.വീഴ്ചയുടെ ആഘാതത്തില്‍ വസന്തിന്റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു.
നിര്‍ധന കുടുബാഗവും കെട്ടിട നിര്‍മ്മാണകരാര്‍തൊഴിലാളിയുമാണ് മരിച്ച വസന്ത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വ്യാഴാഴ്ചയാണ് കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ മരണവും സംഭവിച്ചു.റഫീഖിന്റെ ആക്രമണത്തില്‍ വസന്ത് പരിക്കേറ്റ് വീഴുന്നതിന്റെ സി സി ടി വി. ദൃശ്യം പോലിസിന് ലഭിച്ചിരുന്നു. നേരത്തെ വധശ്രമത്തിനാണ് റഫീഖിനെതിരെ കേസെടുത്തിരുന്നത്. ഇതില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ ശ്രമം നടത്തിവരികയായിരുന്നു. ഇന്നലെ വസന്ത് മരിച്ചതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു.സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരമുണ്ടായ പ്രശ്നത്തില്‍ മധ്യസ്ഥനായാണ് വസന്ത് ബാറിലെത്തിയതെന്ന് പറയുന്നു. ഇതിനിടെയാണ് മദ്യലഹരിയിലായിരുന്ന റഫീഖ് വസന്തിനെയും ആക്രമിച്ചത്. കോതമംഗലം സി ഐ യൂനസിന്റെ നേതൃത്വത്തില്‍പ്രതി റഫിഖിനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.