ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസ്: രവി പൂജാരിയെ 22 വരെ റിമാന്റു ചെയ്തു;ബംഗളുരിവിലേക്ക് കൊണ്ടു പോകും
രവി പൂജാരിയെ പോലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ നേരിട്ടു ഹാജരാക്കിയാണ് റിമാന്റ് ചെയ്തത്. രവി പൂജാരിയെ എടിഎസ് സംഘം ബംഗ്ലൂരുവില്ലേക്ക് കൊണ്ടുപോകും. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാവാനുണ്ടെന്ന് അന്വേഷണസംഘം കോടതിയില്‍ പറഞ്ഞു
കൊച്ചി: നടി ലീന മരിയ പോളിന്റെ എറണാകുളം പനമ്പിള്ളിനഗറിലെ ബ്യൂട്ടി പാര്‍ലരിനു നേരെ വെടിവയ്പ്പ് നടത്തിയ കേസിലെ പ്രതി രവി പൂജാരിയെ ഈ മാസം 22 വരെ എറണാകുളം അഡീ. സിജെഎം കോടതി റിമാന്റ് ചെയ്തു. രവിയെ പോലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ നേരിട്ടു ഹാജരാക്കിയാണ് റിമാന്റ് ചെയ്തത്. രവി പൂജാരിയെ എടിഎസ് സംഘം ബംഗ്ലൂരുവില്ലേക്ക് കൊണ്ടുപോകും. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാവാനുണ്ടെന്ന് അന്വേഷണസംഘം കോടതിയില്‍ പറഞ്ഞു.
ചോദ്യം ചെയ്യലുമായി രവി പൂജാരി പൂര്‍ണമായും സഹകരിചെന്നും അന്വേഷണസംഘം അറിയിച്ചു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) ഉത്തരമേഖലാ യൂനിറ്റാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ ഇന്നു വരെയാണ് കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നത്.ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ റിമാന്റിലായിരുന്ന രവി പൂജാരിയെ ഈ മാസം രണ്ടിനാണ് അന്വേഷണ സംഘം കോടതി ഉത്തരവ് പ്രകാരം കസ്റ്റഡിയില്‍ വാങ്ങി വിമാനമാര്‍ഗ്ഗം കൊച്ചിയില്‍ എത്തിച്ചത്.തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
2018 ഡിസംബര്‍ 15-നാണ് നടി ലീന മരിയ പോള്‍ നടത്തുന്ന പനമ്പിള്ളി നഗറിലെ എന്ന ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പുണ്ടായത്. ഇരുചക്ര വാഹനത്തില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തത്. രക്ഷപെടും വഴി രവി പൂജാരിയെന്ന് എഴുതിയ ഒരു കുറിപ്പും ഇവിടെ ഉപേക്ഷിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആക്രമണത്തിനു പിന്നില്‍ രവി പൂജാരിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വെടിവെപ്പ് ഉണ്ടാകുന്നതിന് ഒരുമാസം മുന്‍പ് ലീനയെ വിളിച്ച് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു.ചോദ്യം ചെയ്യലില്‍ ഇക്കാര്യം എല്ലാം രവി പൂജാരി സമ്മതിക്കുകയും ഇതിനായി പ്രാദേശികമായി സഹായിച്ച ഗുണ്ടാ സംഘങ്ങളുടെ അടക്കം വിവരങ്ങള്‍ രവി പൂജാരി അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തുകയും ചെയ്തു