സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് പുതിയ മദിവില്‍പ്പന ശാലകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തടയണമെന്നാവശ്യപ്പട്ടു കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്

Update: 2021-11-25 15:15 GMT

കൊച്ചി: സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. മദ്യവില്‍പന ശാലകളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാണ് ഉത്തരവിട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പുതിയ മദിവില്‍പ്പന ശാലകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തടയണമെന്നാവശ്യപ്പട്ടു കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

മദ്യഷോപ്പുകള്‍ക്കു മുന്‍പിലുള്ള വലിയ ക്യു സമൂഹത്തിന്റെ അന്തസിനു യോജിച്ചതല്ലെന്നു കാരണം കൊണ്ടാണ് ഷോപ്പുകളുടെ സൗകര്യം മെച്ചപ്പെടുത്തണമെന്നു വ്യക്തമാക്കിയത്. നീണ്ട ക്യുവുള്ള മദ്യശാലകളുടെ മുന്‍പിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഞ്ചരിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് സൗകര്യം മെച്ചപ്പെടുത്തണമെന്നു ഉത്തരവിട്ടതെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവിനെ മറയാക്കി സംസ്ഥാനത്ത് കൂടുതല്‍ മദ്യഷോപ്പുകള്‍ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ടാണ് വിഎം സുധീരന്‍ ഹരജി നല്‍കിയത്. ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മദ്യ വില്‍പ്പന ശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയത്.

Tags:    

Similar News