ബൈക്കും കാറും കൂട്ടിയിടിച്ച് പയ്യന്നൂര്‍ സ്വദേശിനിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു
പയ്യന്നൂര്‍: ദേശീയ പാതയില്‍ കൊല്ലം ചെങ്ങമനാടിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ പയ്യന്നൂര്‍ സ്വദേശിനിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളി ഹെല്‍ത്ത് സെന്ററിന് സമീപത്തെ ടി ചൈതന്യ (20) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കൊല്ലത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് അലാമി പള്ളിയിലെ അജയന്റെ ഏക മകളാണ് ചൈതന്യ.
ഇന്നലെ രാത്രിയിലായിരുന്നു അപകടം. തെന്മലയില് കൂട്ടുകാര്‍ക്കൊപ്പം ബൈക്കില്‍ വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിച്ചു തിരിച്ചു പോകുമ്പോഴായിരുന്നു അപകടം. ബൈക്ക് ഓടിച്ച സഹപാഠി ബി എം.ഗോവിന്ദ് (20) ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.