ബിജെപിയുടെ വട്ടിയൂര്‍ക്കാവ് മണ്ഡലം ഓഫിസ് പോലിസ് പൊളിച്ചുനീക്കി

Update: 2021-10-30 01:44 GMT

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം ഓഫിസ് പോലിസ് പൊളിച്ച് നീക്കി. വെള്ളിയാഴ്ച രാത്രി ജെസിബി ഉപയോഗിച്ചാണ് ഓഫിസ് പൊളിച്ചുനീക്കിയത്. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കെട്ടിയിരുന്ന ഓഫിസാണ് പൊളിച്ചത്.

റോഡരികിലുള്ള ഓഫിസ് പൊളിക്കാനായി പോലിസെത്തിയതോടെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിന്നീട് പോലിസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതോടെ കുടുതൽ പോലിസിനെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.

Tags:    

Similar News