ബോംബ് സ്‌ഫോടന ഭീഷണി;പ്രതിയെ തേടി പ്രത്യേക അന്വേഷണ സംഘം ഹരിയനയിലേക്ക്

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കേരളത്തില്‍ വിവിധയിടങ്ങളിലായി ബോംബ് സ്‌ഫോടനം നടത്തുമെന്നു കൊച്ചി സിറ്റി പോലിസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.കൊച്ചി സിറ്റി പോലിസ് കമ്മിഷണറുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് നോര്‍ത്ത് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

Update: 2021-02-01 04:47 GMT

കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കേരളത്തില്‍ വിവിധയിടങ്ങളിലായി ബോംബ് സ്‌ഫോടനം നടത്തുമെന്നു കൊച്ചി സിറ്റി പോലിസിന് ഭീഷണി സന്ദേശം അയച്ചയാളെ തേടി പ്രത്യേക അന്വേഷണ സംഘം ഹരിയനയിലേക്ക് പുറപ്പെട്ടു. ഭീഷണി സന്ദേശം വന്നതിന് ശേഷം ഡല്‍ഹിയില്‍ സ്‌ഫോടനം നടന്നതിനെ തുടര്‍ന്ന് കൊച്ചി സിറ്റി പോലിസ് കമ്മിഷണറുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് നോര്‍ത്ത് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ പ്രതിയെ തേടിയാണ് എസ് ഐ അനസ് എഎസ് ഐ വിനോദ് കൃഷ്ണ, സിപിഒ മാരായ സുനില്‍, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഹരിയനയിലേക്ക് തിരിച്ചത്.

Tags:    

Similar News