ബസ് ചാര്‍ജ് വര്‍ധന ഉടന്‍ പിന്‍വലിക്കണം: എസ് ഡിപിഐ

അന്യായ ചാര്‍ജ് വര്‍ധന തുടരാനാണ് സര്‍ക്കാര്‍ ഭാവമെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും റോയ് അറയ്ക്കല്‍ മുന്നറിയിപ്പ് നല്‍കി.

Update: 2020-12-18 10:33 GMT

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച ബസ് ചാര്‍ജ് ഉടന്‍ പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കൂടാതെ കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ബസ്സില്‍നിന്ന് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും പിന്‍വലിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കൊവിഡിന്റെ പേരില്‍ നടപ്പാക്കിയ അമിത യാത്രാനിരക്ക് ഉടന്‍ പിന്‍വലിക്കണം. അന്യായ ചാര്‍ജ് വര്‍ധന തുടരാനാണ് സര്‍ക്കാര്‍ ഭാവമെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും റോയ് അറയ്ക്കല്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News