മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരത്ത് എകെജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തോമസ് ഐസക് പങ്കെടുത്തിരുന്നു. ഇതെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയടക്കം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

Update: 2020-09-10 19:54 GMT
മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: ധനമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ തുടര്‍ന്നേക്കും. ധനമന്ത്രി തോമസ് ഐസക്കിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് എകെജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തോമസ് ഐസക് പങ്കെടുത്തിരുന്നു. ഇതെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയടക്കം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിക്ക് ഇത് രണ്ടാംതവണയാണ് കൊവിഡ് പരിശോധന നടത്തുന്നത്. നേരത്തെ കരിപ്പൂര്‍ വിമാനദുരന്ത പ്രദേശം സന്ദര്‍ശിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. അന്നും ഫലം നെഗറ്റീവായിരുന്നു.  

Tags:    

Similar News