കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി; ശുപാര്‍ശ സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതി

നദീതടങ്ങള്‍ സംരക്ഷിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് നദീതട സംരക്ഷണ അതോറിറ്റി രൂപീകരിക്കാൻ തത്വത്തിൽ തീരുമാനിച്ചു.

Update: 2020-04-13 08:00 GMT

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ ഏജന്‍സി വഴി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ധനകാര്യം, ആരോഗ്യ-കുടുംബക്ഷേമം, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിമാര്‍ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്.  സമിതി ഒരാഴ്ചയ്ക്കകം സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കും.

നദീതടങ്ങള്‍ സംരക്ഷിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് നദീതട സംരക്ഷണ അതോറിറ്റി രൂപീകരിക്കാൻ തത്വത്തിൽ തീരുമാനിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് അടിയന്തര തുടര്‍നടപടികള്‍ ജലവിഭവ വകുപ്പ് സ്വീകരിക്കും.

Tags:    

Similar News