കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ്;ഭരണ ഘടനാ ഭേദഗതി ഹൈക്കോടതി റദ്ദ് ചെയ്തു

അണ്‍ എയ്ഡഡ് കോളജുകളിലെ വിദ്യാഥി പ്രാതിനിധ്യം മുന്നിലൊന്നായി വെട്ടി കുറയ്ക്കുതായിരുന്നു ഭേദഗതി. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് എംഎസ്എഫ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലുള്ള നിയമത്തില്‍ തിരഞ്ഞെടുപ്പ്് നടത്തണം

Update: 2020-02-11 13:41 GMT

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് ഭരണാ ഘടനാ ഭേദഗതി ഹൈക്കോടതി റദ്ദ് ചെയ്തു. അണ്‍ എയ്ഡഡ് കോളജുകളിലെ വിദ്യാഥി പ്രാതിനിധ്യം മുന്നിലൊന്നായി വെട്ടി കുറയ്ക്കുതായിരുന്നു ഭേദഗതി. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് എംഎസ്എഫ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലുള്ള നിയമത്തില്‍ തിരഞ്ഞെടുപ്പ്് നടത്തണം.സര്‍വകലാശാലയ്ക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മുഴുവന്‍ കോളജുകളിലെയും യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍ മാര്‍ക്ക് വോട്ടവകാശം നല്‍കുന്ന നിയമമാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് നിയമവിരുദ്ധമായി ഭേദഗതി വരുത്തിയത്.

ഈ ഭേദഗതി അനുസരിച്ച് സര്‍ക്കാര്‍ കോളജുകളിലെയും എയ്ഡഡ് കോളജുകളിലെയും സര്‍വകലാശാല ഡിപാര്‍ട്ട്‌മെന്റ് സെന്ററുകളിലെയും തിരഞ്ഞെടുക്കപ്പെടുന്ന കൗണ്‍സിലര്‍മാര്‍ക്ക് യൂനിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശം നല്‍കി.എന്നാല്‍ സ്വാശ്രയ കോളജില്‍ നിന്നും തിരഞ്ഞെടുക്കുന്ന കൗണ്‍സിലര്‍മാരെ വീണ്ടും ജില്ലാതലങ്ങളിലും, റവന്യൂ തലങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തി അവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്നിലൊന്ന് അംഗങ്ങള്‍ക്ക് മാത്രമാണ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കാനാകു എന്ന സിന്‍ഡിക്കേറ്റ് ഉത്തരവാണ്് എം എസ്എഫ് കൗണ്‍സിലര്‍മാര്‍ ചോദ്യം ചെയ്ത് ഹരജി നല്‍കിയത്.സിന്‍ഡിക്കേറ്റ് പുറപ്പെടുവിച്ച ഭേദഗതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന് വിരുദ്ധമാണെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ സര്‍ക്കാര്‍, സ്വാശ്രയ വിദ്യാര്‍ഥികള്‍ എന്ന വിവേചനത്തിന് ഇടയാക്കുന്നതാണെന്നും ഹരജിക്കാര്‍ വാദിച്ചു.ഭരണാ ഘടനാ ഭേദഗതി റദ്ദു ചെയ്ത കോടതി എത്രയും പെട്ടന്ന് തിരഞ്ഞെടുപ്പ് നടത്താനും നിര്‍ദ്ദേശിച്ചു.

Tags:    

Similar News