ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു
അമ്പലപ്പുഴ സ്വദേശി രാമകൃഷ്ണന്റെ ഉടമസ്ഥതയിലുളള കാറാണ് കത്തി നശിച്ചത്.
പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ മണിപ്പുഴയിലാണ് സംഭവം. കാർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. അമ്പലപ്പുഴ സ്വദേശി രാമകൃഷ്ണന്റെ ഉടമസ്ഥതയിലുളള കാറാണ് കത്തി നശിച്ചത്. അഗ്നിശമന സേന എത്തി തീ അണച്ചു.