കൊവിഷീല്‍ഡ് വാക്‌സിന്‍: രണ്ടാം ഡോസിന്റെ ഇടവേള 84 ദിവസമാക്കിയത് ഫലപ്രാപ്തിക്കുവേണ്ടിയെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

വാക്‌സിന്റെ ക്ഷാമം മൂലമല്ല രണ്ടാം ഡോസ് എടുക്കുന്നതിനുള്ള ഇടവേള നീട്ടിയതെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.നേരത്തെ ഹരജി പരിഗണിച്ച കോടതി എന്തിനാണ് കൊവീഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കുന്നതിന് 84 ദിവസത്തെ ഇടവേളയെന്ന് കേന്ദ്രത്തിനോട് ചോദിച്ചിരുന്നു

Update: 2021-08-26 09:30 GMT

കൊച്ചി : കൊവിഷീല്‍ഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കാന്‍ 84 ദിവസത്തെ ഇടവേള ഫലപ്രാപ്തിക്കു വേണ്ടിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് 84 ദിവസം കഴിയാതെ എടുക്കാന്‍ അനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.വാക്‌സിന്റെ ക്ഷാമം മൂലമല്ല രണ്ടാം ഡോസ് എടുക്കുന്നതിനുള്ള ഇടവേള നീട്ടിയതെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

നേരത്തെ ഹരജി പരിഗണിച്ച കോടതി എന്തിനാണ് കൊവീഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കുന്നതിന് 84 ദിവസത്തെ ഇടവേളയെന്ന് കേന്ദ്രത്തിനോട് ചോദിച്ചിരുന്നു.വാക്‌സിന്റെ ലഭ്യത കുറവാണോ അതോ ഫലപ്രാപ്തിയാണോ 84 ദിവസത്തെ ഇടവേളയ്ക്ക് കാരണമെന്നും രണ്ടു വാക്‌സിനുകളും തമ്മിലുള്ള ഇടവേള അനിവാര്യമാണോയെന്നും കോടതി ആരാഞ്ഞിരുന്നു. ഇടവേള സംബന്ധിച്ചു കൂടുതല്‍ വ്യക്ത വരുത്തണമെന്നും കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഇന്ന് പരിഗണിക്കവെ കേന്ദ്രം കോടതിയില്‍ വിശദീകരണം നല്‍കിയത്.

Tags:    

Similar News