മോന്‍സണ്‍ മാവുങ്കലിന്റെ പക്കലുള്ള പുരാവസ്തുക്കള്‍ വ്യാജമെന്ന് കണ്ടെത്തല്‍
മോശയുടെ അംശവടി ഉള്‍പ്പെടെ മോന്‍സണ്‍ പുരാവസ്തു എന്നവകാശപ്പെട്ടതെല്ലാം വ്യാജമാണെന്ന് പരിശോധനയില്‍ പുരാവസ്തുവകുപ്പ് കണ്ടെത്തി
കൊച്ചി:പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കള്‍ എന്നു പറയുന്നത് വ്യാജമെന്ന് കണ്ടെത്തല്‍.പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.ഇവയ്ക്ക് പലതിനും പത്തു വര്‍ഷം പോലും കാലപ്പഴക്കമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതായാണ് വിവരം.പരിശോധനയ്ക്ക് ശേഷം പുരാവസ്തു വകുപ്പ് ക്രൈംബ്രാഞ്ചിന് റിപോര്‍ട്ട് നല്‍കിയതായും അറിയുന്നു.
മോശയുടെ അംശവടി ഉള്‍പ്പെടെ മോന്‍സണ്‍ പുരാവസ്തു എന്നവകാശപ്പെട്ടതെല്ലാം വ്യാജമാണെന്ന് പുരാവസ്തുവകുപ്പ് കണ്ടെത്തി.ടിപ്പുവിന്റെ സിംഹസമായി അവതരിപ്പിച്ച നിര്‍മ്മിതി മെഷീന്‍ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നാണ് കണ്ടെത്തല്‍.ഇവിടെ സൂക്ഷിച്ചിരുന്ന താളിയോലകളും തട്ടിപ്പാണെന്നാണ് വിവരം.ഇവ ഏതോ ചരിത്ര സിനിമയ്ക്കായി ഉപയോഗിച്ചതാണെന്നാണ് വിലയിരുത്തല്‍. വിശദമായ പരിശോധനയ്ക്കായി ഇവയുടെ ചിത്രങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ള കാമറയില്‍ പുരാവസ്തുവകുപ്പ് അധികൃതര്‍ പകര്‍ത്തിയിട്ടുണ്ട്.
മോന്‍സണ് ശില്‍പ്പങ്ങള്‍ നല്‍കിയ വ്യക്തിയെയും വീട്ടിലെത്തിച്ച് വിവരങ്ങള്‍ ആരാഞ്ഞു.അതേ സമയം കോടതിയില്‍ നിന്നും കസ്റ്റഡി നീട്ടിവാങ്ങിയ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.നാളെ വരെയാണ് കോടതി മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്.