വഞ്ചനാകേസ്: നടി സണ്ണി ലിയോണെ അറസ്റ്റു ചെയ്യുന്നത് കോടതി തടഞ്ഞു; നോട്ടീസ് നല്‍കി ചോദ്യം ചെയ്യാം
സണ്ണി ലിയോണ്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.നിയപ്രകാരമുള്ള നോട്ടീസ് നല്‍കി ക്രൈംബ്രാഞ്ചിന് സണ്ണി ലിയോണിനെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി
കൊച്ചി: പണം വാങ്ങിയതിനു ശേഷം പ്രോഗ്രാമില്‍ പങ്കെടുക്കാതെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ കേസില്‍ നടി സണ്ണി ലിയോണെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി.സണ്ണി ലിയോണ്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.നിയപ്രകാരമുള്ള നോട്ടീസ് നല്‍കി ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായി 29 ലക്ഷം രൂപയോളം വാങ്ങിയതിനു ശേഷം പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോഗ്രാം കോ-ഓര്‍ഡിനോറ്ററായ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ പരാതിയില്‍ ഏതാനും ദിവസം മുമ്പ് ക്രൈംബ്രാഞ്ച് കൊച്ചി യൂനിറ്റ് സണ്ണി ലിയോണെ ചോദ്യം ചെയ്തിരുന്നു.എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ മുമ്പാകെ സണ്ണി ലിയോണ്‍ ആരോപണം നിഷേധിച്ചിരുന്നു.സംഘാടകരുടെ വീഴ്ച മൂലാണ് പ്രോഗ്രാം നടക്കാതിരുന്നതെന്ന് ഇവര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
ഇതേ നിലപാട് തന്നെയാണ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയിലും ചൂണ്ടിക്കാട്ടിയത് തനിക്കെതിരായ വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്നും സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വ്യക്തമാക്കിയിരുന്നു.