ചെല്ലാനം മാതൃക മല്‍സ്യഗ്രാമപദ്ധതി: അവസാനഘട്ട സര്‍വ്വേ നാളെ തുടങ്ങും
കുഫോസിലെ ബിഎഫ്എസ്‌സി അവസാനവര്‍ഷ വിദ്യാര്‍ഥികളാണ് സര്‍വ്വേയുടെ എന്യുമറേറ്റര്‍മാര്‍. കടല്‍ക്ഷോഭം മൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനം തീരദേശമേഖലയില്‍ ശ്വാശതപരിഹാര നടപടികള്‍ നടപ്പിലാക്കാനാണ് മാതൃക മത്സ്യഗ്രാമം പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
കൊച്ചി :സംസ്ഥാന സര്‍ക്കാര്‍, കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയുടെ (കുഫോസ്) നേതൃത്വത്തില്‍ ചെല്ലാനത്ത് നടപ്പിലാക്കുന്ന മാതൃക മല്‍്യഗ്രാമം പദ്ധതിയുടെ അവസാനഘട്ട സര്‍വ്വേ നാളെ തുടങ്ങും. കുഫോസിലെ ബിഎഫ്എസ്‌സി അവസാനവര്‍ഷ വിദ്യാര്‍ഥികളാണ് സര്‍വ്വേയുടെ എന്യുമറേറ്റര്‍മാര്‍.
കടല്‍ക്ഷോഭം മൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനം തീരദേശമേഖലയില്‍ ശ്വാശതപരിഹാര നടപടികള്‍ നടപ്പിലാക്കാനാണ് മാതൃക മത്സ്യഗ്രാമം പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള കുഫോസ് കരട് റിപ്പോര്‍ട്ട് ജൂലൈ 15 ന് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ബദല്‍തൊഴില്‍, പുനരധിവാസം എന്നിവ ഉള്‍പ്പടെയുള്ള പരിഹാര നടപടികളുടെ പ്രായോഗികവശം പരിശോധിക്കാനാണ് അവസാനഘട്ട സര്‍വ്വേ.മുണ്ടംവേലി കാട്ടിപറമ്പില്‍ രാവിലെ ഒമ്പതിന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.കെ റിജി ജോണ്‍ സര്‍വ്വേ നടപടികള്‍ക്ക് തുടക്കം കുറിക്കും.