പ്രവാസികളുടെ മടക്കം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ആശയക്കുഴപ്പമെന്ന് ചെന്നിത്തല

ഓരോ കാര്യത്തിലും പരസ്പര വിരുദ്ധമായിട്ടാണ് മുഖ്യമന്ത്രിയും കേന്ദ്ര സഹമന്ത്രിയും സംസാരിക്കുന്നത്. കൊവിഡ് 19-ന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട നടപടികളിൽ നിറയെ അവ്യക്തതകളാണ്.

Update: 2020-05-06 08:15 GMT

തിരുവനന്തപുരം: പ്രവാസികളുടെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതായി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കേന്ദ്രവും കേരളവും തമ്മിൽ ഒരു തരത്തിലുള്ള ഐക്യവുമില്ല. ദിനംപ്രതി ആശയക്കുഴപ്പങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്രസഹമന്ത്രി വി മുരളീധരന്റെയും വാർത്താസമ്മേളനങ്ങളിൽ നിന്നു ഇക്കാര്യം മനസിലാക്കാൻ സാധിക്കും. വളരെ നിർണായകമായ കാര്യങ്ങളിൽ പോലും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും യോജിച്ച് പ്രവർത്തിക്കുന്നില്ല എന്നത് ദൗർഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഓരോ കാര്യത്തിലും പരസ്പര വിരുദ്ധമായിട്ടാണ് മുഖ്യമന്ത്രിയും കേന്ദ്ര സഹമന്ത്രിയും സംസാരിക്കുന്നത്. കൊവിഡ് 19-ന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട നടപടികളിൽ നിറയെ അവ്യക്തതകളാണ്. രാജ്യം വളരെ വലിയ ഒരു പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ഇത്തരം കാര്യങ്ങളിൽ കേന്ദ്രവും സംസ്ഥാനവും യോജിച്ച് പ്രവർത്തിച്ചില്ലെങ്കിൽ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Tags:    

Similar News