കുട്ടികള്‍ മണ്ണ് വാരി കഴിച്ച സംഭവം: ഭക്ഷണം കിട്ടാതിരുന്നിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍
കുട്ടികളുടെ കുടുംബത്തിന് ബിപിഎല്‍ റേഷന്‍ കാര്‍ഡ് ജില്ലാ സപ്ലൈ ഓഫീസര്‍ ബാലാവകാശ കമ്മീഷന്റെ സാന്നിധ്യത്തില്‍ കൈമാറി.
തിരുവനന്തപുരം: പട്ടിണി കാരണം കുട്ടികള്‍ മണ്ണ് വാരി കഴിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കുട്ടികള്‍ക്ക് ഭക്ഷണം കൃത്യമായി ലഭിച്ചിരുന്നെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയതായി കമ്മീഷന്‍ ചെയര്‍മാര്‍ പി സുരേഷ് വ്യക്തമാക്കി. മദ്യപിച്ചെത്തി പിതാവ് അമ്മയെയും കുട്ടികളെയും മര്‍ദിക്കാറുണ്ടായിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായതായും കമ്മീഷന്‍ അറിയിച്ചു.
ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് സംഘം മടങ്ങിയത്. കുട്ടികളുടെ കുടുംബത്തിന് ബിപിഎല്‍ റേഷന്‍ കാര്‍ഡ് ജില്ലാ സപ്ലൈ ഓഫീസര്‍ ബാലാവകാശ കമ്മീഷന്റെ സാന്നിധ്യത്തില്‍ കൈമാറി. സംഭവത്തെ തുടര്‍ന്ന് നാല് കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തിരുന്നു.