ആ കാലയളവിൽ ജെആര്‍എഫ് ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടില്ല; ആരോപണങ്ങളിൽ വിശദീകരണവുമായി ചിന്ത ജെറോം

ഇക്കാര്യം സംബന്ധിച്ച യൂനിവേഴ്‌സിറ്റി രേഖകളും പുറത്തുവന്നിരുന്നു.

Update: 2021-08-20 05:25 GMT

തിരുവനന്തപുരം: ഡോക്ടറേറ്റുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം. യുവജന കമ്മിഷന്‍ അധ്യക്ഷയായി നിയമനം ലഭിച്ച കാലം മുതല്‍ പാര്‍ട്ട് ടൈം എന്ന രീതിയിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയതെന്നും, ആ കാലയളവിൽ ജെആര്‍എഫ് സംബന്ധമായ ഒരു ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടില്ലെന്നും ചിന്ത പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു പ്രതികരണം.

ഇക്കാര്യം സംബന്ധിച്ച യൂനിവേഴ്‌സിറ്റി രേഖകളും പുറത്തുവന്നിരുന്നു. മുഴുവൻ സമയ പിഎച്ച്ഡി എടുക്കുന്നയാൾ മറ്റൊരു ജോലിയും ചെയ്യരുതെന്ന യുജിസി ചട്ടം നിലനിൽക്കെ ചിന്ത ജെആർഎഫോട് കൂടി എങ്ങനെയാണ് ഡോക്ടറേറ്റ് നേടിയതെന്ന് ചോദ്യമുയർന്നിരുന്നു.

ജെആർഎഫ് കൈപ്പറ്റുന്നയാൾ വരുമാനമുള്ള മറ്റൊരു ജോലിയും ചെയ്യുന്നില്ലെന്ന സത്യവാങ്മൂലത്തിൽ ഒപ്പിട്ടുനൽകണം. അങ്ങനെയെങ്കിൽ സംസ്ഥാന യുവജന കമ്മിഷൻ അംഗം എന്ന നിലയിൽ ഒന്നരലക്ഷം രൂപ മാസം വാങ്ങിയിരുന്ന ചിന്ത ജെആർഎഫിന് യോഗ്യ അല്ലെന്നായിരുന്നു വിമർശനം.


Similar News