മുത്തൂറ്റിന്റെ എല്ലാ ശാഖകള്‍ക്കും പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

എറണാകുളം, കോട്ടയം പോലിസ് മേധാവികള്‍ക്കും എളമക്കര, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത്, സൗത്ത്, കോട്ടയം ഈസ്റ്റ്, വെസ്റ്റ് പോലിസ് സ്റ്റേഷന്‍ മേധാവികള്‍ക്കുമാണ് ഹൈക്കോടതി നിര്‍ദേശംനല്‍കിയത്. മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ കെ ആര്‍ ബിജിമോന്‍ ഉള്‍പ്പെടെ പത്തുപേര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.ജോലിക്ക് വരാന്‍ തയ്യാറുള്ളവരുടെ വിശദാംശങ്ങള്‍ അതാത് പോലിസ് സ്റ്റേഷനുകളില്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

Update: 2020-01-10 15:11 GMT

കൊച്ചി: സംസ്ഥാനത്തെ മുത്തൂറ്റിന്റെ എല്ലാ ശാഖകള്‍ക്കും പോലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖകളില്‍ ജോലിക്കെത്താന്‍ തയ്യാറുള്ളവര്‍ക്ക് പോലിസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.എറണാകുളം, കോട്ടയം പോലിസ് മേധാവികള്‍ക്കും എളമക്കര, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത്, സൗത്ത്, കോട്ടയം ഈസ്റ്റ്, വെസ്റ്റ് പോലിസ് സ്റ്റേഷന്‍ മേധാവികള്‍ക്കുമാണ് ഹൈക്കോടതി നിര്‍ദേശംനല്‍കിയത്. മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ കെ ആര്‍ ബിജിമോന്‍ ഉള്‍പ്പെടെ പത്തുപേര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.ജോലിക്ക് വരാന്‍ തയ്യാറുള്ളവരുടെ വിശദാംശങ്ങള്‍ അതാത് പോലിസ് സ്റ്റേഷനുകളില്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സുരക്ഷിതമായി ഓഫിസില്‍ കയറാനും ജോലിചെയ്തു മടങ്ങാനും സംരക്ഷണത്തിനാണ് കോടതി ഉത്തരവിട്ടത്. മാനേജ്‌മെന്റ് അനുരഞ്ജനത്തിന് തയ്യാറാകുന്നില്ലെന്ന് ഹരജിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍, ഹരജിക്കാരന്‍ ജോലിക്കെത്താന്‍ സന്നദ്ധരാണെന്ന് കോടതി വിലയിരുത്തി. ജോലിക്കെത്താന്‍ സമ്മതമുള്ളവര്‍ക്ക് അതിനാവുന്നുവെന്ന് പോലിസ് ഉറപ്പാക്കണം. ശാഖകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമില്ലെന്ന് ഉറപ്പാക്കാനാണ് കോടതി നിര്‍ദേശം.തൊഴില്‍പ്രശ്‌നവുമായി ബന്ധപ്പെട്ട് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്‌ളോയീസ് അസോസിയേഷന്‍ (സിഐടിയു) നടത്തുന്ന സമരംമൂലം ഓഫീസില്‍ പ്രവേശിക്കാനാവുന്നില്ലെന്നാണ് പരാതി. എറണാകുളം ബാനര്‍ജി റോഡിലെ പ്രധാന ഓഫിസ്, കടവന്ത്ര, കലൂര്‍, പോണേക്കര, വടുതല, തൃപ്പൂണിത്തുറ, കോട്ടയത്ത് ബേക്കര്‍ ജങ്ഷന്‍, പുതുപ്പള്ളി, മാങ്ങാനം തുടങ്ങിയ ഓഫീസുകളില്‍ ജീവനക്കാര്‍ പോലിസിന്റെ സഹായംതേടിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Tags:    

Similar News