മുത്തൂറ്റ് ഫിനാന്‍സിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

മുത്തുറ്റ് ചീഫ് ജനറല്‍ മാനേജര്‍ കെ ആര്‍ ബിജിമോന്‍ അടക്കം പത്ത് പേര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.കേവലം 40 ജീവനക്കാര്‍ മാത്രമാണ് സമരരംഗത്തുള്ളത്. സിഐടിയുവിന്റെ നേതൃത്വത്തില്‍ ചുമട്ടുതൊഴിലാളികളാണ് തങ്ങളെ തടയുന്നതെന്നും ജോലി ചെയ്യാന്‍ സന്നദ്ധരായവരെ തടയാന്‍ തൊഴിലാളി യൂനിയന് അവകാശമില്ലന്നും ഹരജിക്കാര്‍ ചുണ്ടിക്കാട്ടി

Update: 2019-09-05 14:14 GMT

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന് പോലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ ചുമട്ടുതൊഴിലാളികളും ഏതാനും ജീവനക്കാരും ജോലി തടസപ്പെടുത്തുകയാണന്ന് ചൂണ്ടിക്കാട്ടി മുത്തുറ്റ് ചീഫ് ജനറല്‍ മാനേജര്‍ കെ ആര്‍ ബിജിമോന്‍ അടക്കം പത്ത് പേര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ് കെ വിനോദ ചന്ദ്രനും ജസ്റ്റിസ് വി ജി അരുണും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്

നിരോധന ഉത്തരവിറക്കും മുന്‍പ് സര്‍ക്കാര്‍ മതിയായ സമയം അനുവദിച്ചില്ലന്നും 3 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും സര്‍ക്കാര്‍ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേവലം 40 ജീവനക്കാര്‍ മാത്രമാണ് സമരരംഗത്തുള്ളത്. സിഐടിയുവിന്റെ നേതൃത്വത്തില്‍ ചുമട്ടുതൊഴിലാളികളാണ് തങ്ങളെ തടയുന്നതെന്നും ജോലി ചെയ്യാന്‍ സന്നദ്ധരായവരെ തടയാന്‍ തൊഴിലാളി യൂനിയന് അവകാശമില്ലന്നും ഹരജിക്കാര്‍ ചുണ്ടിക്കാട്ടി.  

Tags:    

Similar News