സര്‍ക്കാരിനും സിപിഎമ്മിനും ഡിവൈഎഫ്ഐക്കും ബിനീഷ് കൊടിയേരിയുമായി അടുത്ത ബന്ധം; ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി ബിന്ദുകൃഷ്ണ
മയക്കുമരുന്ന് കേസ് പ്രതി ബിനീഷ് കൊടിയേരിയുമായി സിപിഎം നേതാക്കന്‍മാര്‍ക്ക് ബന്ധമില്ലെന്നും ബിനീഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നുമുള്ള പ്രസ്താവനകള്‍ കളവാണ്. ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ബിനീഷ് കൊടിയേരിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റുകളാണ്. ഇത് ഫെയ്‌സ്ബുക്ക് ക്രോസ് പോസ്റ്റിങ് വഴി രേഖപ്പെടുത്തിയിട്ടുള്ളതാണ്.
തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതി ബിനീഷ് കൊടിയേരിയുമായി സിപിഎം നേതാക്കന്‍മാര്‍ക്ക് ബന്ധമില്ലെന്നും ബിനീഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നുമുള്ള പ്രസ്താവനകള്‍ കളവാണെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ. ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ബിന്ദുകൃഷ്ണ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ ആരോപണമുന്നയിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സര്‍ക്കാരിനും സിപിഎമ്മിനും ഡിവൈഎഫ്ഐക്കും ബിനീഷ് കൊടിയേരിയുമായി അടുത്ത ബന്ധം.
മയക്കുമരുന്ന് കേസ് പ്രതി ബിനീഷ് കൊടിയേരിയുമായി സിപിഎം നേതാക്കന്‍മാര്‍ക്ക് ബന്ധമില്ലെന്നും ബിനീഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നുമുള്ള പ്രസ്താവനകള്‍ കളവാണ്. ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ബിനീഷ് കൊടിയേരിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റുകളാണ്. ഇത് ഫെയ്‌സ്ബുക്ക് ക്രോസ് പോസ്റ്റിങ് വഴി രേഖപ്പെടുത്തിയിട്ടുള്ളതാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെയുമൊക്കെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജുകള്‍ മയക്കുമരുന്ന് കേസിലെ പ്രതി ബിനീഷ് കോടിയേരിയുടെ ഫെയ്‌സ് ബുക്ക് പേജുമായി ലിങ്ക് ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ലിങ്ക് ചെയ്തിട്ടുള്ളതിനാലാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമൊക്കെ ലൈവില്‍ വരുന്ന അതേസമയം ബിനീഷ് കൊടിയേരിയുടെ ഫെയ്‌സ്ബുക്കിലും ക്രോസ് പോസ്റ്റിങ് വഴി ലൈവ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.
പാര്‍ട്ടിയുടെ ഔദ്യോഗിക വിവരങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ വേണ്ടി സാധാരണ ഗതിയില്‍ പാര്‍ട്ടി ഭാരവാഹികള്‍ക്കാണ് ക്രോസ് പോസ്റ്റിങ് വഴി പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കാറുളളത്. എന്നാല്‍, ഇവിടെ പാര്‍ട്ടിയുടെ മാത്രമല്ല, മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഔദ്യോഗിക വിവരങ്ങള്‍ മയക്കുമരുന്ന് കേസിലെ പ്രതിയാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്. ബിനീഷ് കൊടിയേരിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന വ്യാജവാദം ഉന്നയിക്കുമ്പോഴും യാഥാര്‍ഥ്യം മറ്റൊന്നാണ്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ബിനീഷ് കൊടിയേരിക്കും സ്വാധീനമുണ്ടായിരുന്നു എന്നതിന്റെ ഡിജിറ്റല്‍ തെളിവാണ് ഇത്. ഇതും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറാവണം.
സർക്കാരിനും സിപിഎമ്മിനും ഡിവൈഎഫ്ഐക്കും ബിനീഷ് കൊടിയേരിയുമായി അടുത്ത ബന്ധം.
മയക്കുമരുന്ന് കേസ് പ്രതി ബിനീഷ്...
Posted by Bindhu Krishna on Monday, 16 November 2020