ബാർബർ ഷോപ്പുകൾ തുറക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

മത്സ്യലേലം ഇതുവരെ തുടർന്നിരുന്നത് പോലെ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനമാകെ മത്സ്യലേലം സംബന്ധിച്ച് പൊതുവായ നിലപാട് എടുത്തിട്ടുണ്ട്.

Update: 2020-04-20 14:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബാർബർ ഷോപ്പുകൾ തുറക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാർബർ ഷോപ്പുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തുറക്കുന്നതിന് നേരത്തെ ഉദ്ദേശിച്ചിരുന്നു. എന്നാൽ, ബാർബർ ഷോപ്പുകൾ തുറക്കുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം ഉയർന്നതിനാൽ വിശദമായ പരിശോധന ആവശ്യമാണ്. പലരാജ്യങ്ങളുടെയും അനുഭവങ്ങൾ ചൂണ്ടിക്കാണിച്ചാണ് വിദഗ്ധർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്.

അതേസമയം, മത്സ്യലേലം ഇതുവരെ തുടർന്നിരുന്നത് പോലെ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനമാകെ മത്സ്യലേലം സംബന്ധിച്ച് പൊതുവായ നിലപാട് എടുത്തിട്ടുണ്ട്. എല്ലാവരും ആ പൊതുനിലപാട് സ്വീകരിക്കാൻ സന്നദ്ധരാകണം. മത്സ്യലേലം സംബന്ധിച്ച തർക്കങ്ങൾക്ക് നിറം നൽകാൻ ശ്രമിക്കുന്നതായുള്ള ചില നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അപകടകരമായ അത്തരം നീക്കങ്ങൾ മുളയിലേ നുള്ളിക്കള്ളയുന്ന രീതിയിൽ ഇടപെടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News