വിദേശത്ത് നിന്ന് വരുന്നവരുടെ മക്കൾക്ക് കേരളത്തിലെ വിദ്യാലയങ്ങളിൽ തുടർന്ന് പഠിക്കാമെന്ന് മുഖ്യമന്ത്രി

വിദേശത്ത് നിന്ന് വരുന്നവർക്കായി കൂടുതൽ വിമാനം കേന്ദ്രം ഏർപ്പെടുത്തുന്നുണ്ട്. മുൻഗണനാ വിഭാഗത്തിലുള്ളവരെ ആദ്യം പരിഗണിക്കണം.

Update: 2020-05-26 12:00 GMT

തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ മക്കൾക്ക് കേരളത്തിലെ വിദ്യാലയങ്ങളിൽ തുടർന്ന് പഠിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് വ്യാപനത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ എംപിമാരും എംഎല്‍എമാരും ഒന്നിച്ച് പ്രവർത്തിക്കണം. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കും. ഇതിനെ നേരിടാൻ കടുത്ത ജാഗ്രത ആവശ്യമാണെന്നും എംപിമാരും എംഎല്‍എമാരുമായുള്ള ചര്‍ച്ചയിൽ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്ന് വരുന്നവർക്കായി കൂടുതൽ വിമാനം കേന്ദ്രം ഏർപ്പെടുത്തുന്നുണ്ട്. മുൻഗണനാ വിഭാഗത്തിലുള്ളവരെ ആദ്യം പരിഗണിക്കണം. കൊവിഡ് തീവ്രമായ സ്ഥലങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിൽ പ്രത്യേക പരിഗണന പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അവരിങ്ങോട്ട് വരേണ്ടെന്ന സമീപനം ഉണ്ടാകില്ല. അതേസമയം, രോഗത്തെക്കുറിച്ച്‌ പഠിക്കാന്‍ റിസര്‍ച്ച്‌ കമ്മീഷനെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Tags:    

Similar News