അവിശ്വാസ പ്രമേയത്തോടെ യുഡിഎഫ് കൂടുതൽ ശിഥിലമായി: മുഖ്യമന്ത്രി

ഇവിടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ ഡൽഹിയിൽ എഐസിസി നേതാക്കൾ പരസ്പരം തമ്മിലടിച്ച് അവിശ്വാസം രേഖപ്പെടുത്തുകയാണ്. അടിമുടി ബിജെപിയാകാൻ ക്യൂവിൽ നിൽക്കുന്ന ആൾക്കൂട്ടമായി കോൺഗ്രസ് മാറി.

Update: 2020-08-24 13:00 GMT
അവിശ്വാസ പ്രമേയത്തോടെ യുഡിഎഫ് കൂടുതൽ ശിഥിലമായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിനും കോൺഗ്രസിനും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് വർഷത്തെ ഭരണനേട്ടം എണ്ണിയെണ്ണി പറഞ്ഞാണ് അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്.

സർക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി ഇറങ്ങി തിരിച്ച യുഡിഎഫുകാർ സ്വയം വിശ്വാസം നഷ്ടമായി പുറത്തു പോകുന്ന ദയനീയ അവസ്ഥയിലായി. യുഡിഎഫ് ശിഥിലമായി. യുഡിഎഫിലെ ഒരു വിഭാഗം എം എൽഎമാർ തന്നെ വിട്ടുനിന്നു.

ഇവിടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ ഡൽഹിയിൽ എഐസിസി നേതാക്കൾ പരസ്പരം തമ്മിലടിച്ച് അവിശ്വാസം രേഖപ്പെടുത്തുകയാണ്. അടിമുടി ബിജെപിയാകാൻ ക്യൂവിൽ നിൽക്കുന്ന ആൾക്കൂട്ടമായി കോൺഗ്രസ് മാറി. മുതിർന്ന നേതാക്കൾ ഇത്തരക്കാരാണെന്ന് രാഹുൽ ഗാന്ധി തന്നെ പറയുന്നു. ഇവരെ എങ്ങിനെ വിശ്വസിക്കും. സ്വന്തം നേതാവിനെ പോലും തിരഞ്ഞെടുക്കാൻ കഴിയുന്നില്ല. പ്രതിപക്ഷശ്രമം ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ്. അത് വിലപ്പോവില്ല. ജനങ്ങൾക്കിടയിൽ സർക്കാറിനുള്ള വിശ്വാസം വർധിച്ചു വെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News