വിമാന വാഹിനി കപ്പലിലെ മോഷണം: പ്രതികളെ കൊച്ചിയില്‍ എത്തിച്ച് റിമാന്റു ചെയ്തു

ബീഹാര്‍ സ്വദേശി സുമിത് കുമാര്‍ സിങ്(23), രാജസ്ഥാന്‍ സ്വദേശി ദയാറാം(22) എന്നിവരെയാണ് എന്‍ഐഎ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണു പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കിയത്

Update: 2020-06-11 15:02 GMT

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരുന്ന ഇന്ത്യയുടെ വിമാന വാഹിനി കപ്പലില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിച്ച കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബീഹാര്‍ സ്വദേശി സുമിത് കുമാര്‍ സിങ്(23), രാജസ്ഥാന്‍ സ്വദേശി ദയാറാം(22) എന്നിവരെയാണ് എന്‍ഐഎ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണു പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കിയത്. 2019 സെപ്തംബറിലാണ് കപ്പലില്‍ നിന്ന് കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ മോഷണം പോയത്.

എറണാകുളം സൗത്ത് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് എന്‍ഐഎ ഏറ്റെടുത്തത്. അനേഷ്വണത്തിന്റെ ഭാഗമായി മോഷണം നടന്ന കാലയളവില്‍ വിമാന വാഹിനി കപ്പലില്‍ ജോലി ചെയ്ത 5,000 തൊഴിലാളികളുടെ വിരല്‍, കൈപ്പത്തി അടയാളങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. നിരവധി സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു.ഇതിനുശേഷം നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പ്രതികളെ അവരുടെ വീടുകളില്‍ നിന്ന് പിടികൂടിയത്. തുടര്‍ന്ന് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. മോഷണം പോയ കംപ്യൂട്ടര്‍ ഉപകരണങ്ങളില്‍ ചില ഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 

Tags:    

Similar News