കണ്ണൂരില്‍ നിന്ന് വിനോദ സഞ്ചാരത്തിനു പോയ കോളജ് ബസിന് തീപിടിച്ചു
ഓള്‍ഡ് ഗോവ ബെന്‍സരിക്ക് സമീപമാണ് ബസിന് തീ പിടിച്ചത്.
പനാജി: കണ്ണൂര്‍ മാതമംഗലം ജെബിഎസ് കോളജില്‍ നിന്ന് വിനോദ സഞ്ചാരത്തിനു പോയ ബസിന് തീപിടിച്ചു. തീ പിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചെങ്കിലും ആര്‍ക്കും അപായമില്ല.
ഓള്‍ഡ് ഗോവ ബെന്‍സരിക്ക് സമീപമാണ് ബസിന് തീ പിടിച്ചത്. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കുകയായിരുന്നു.