സ്വപ്നയുടെ വെളിപ്പെടുത്തലിൽ ശിവശങ്കറിനെതിരേ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി
കേസിൻ്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യവും പരാതിയിലുണ്ട്.
കൊച്ചി: സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ എം ശിവശങ്കരനെതിരേ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയാം എന്ന സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും സ്വപ്നയുടെ ഫോൺ സംഭാഷണം പുറത്ത് വിട്ടതിനു പിന്നിൽ ശിവശങ്കറിന് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. കേസിൻ്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യവും പരാതിയിലുണ്ട്. തിരുവനന്തപുരം സ്വദേശി ആണ് പരാതി നൽകിയത്.