ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗണിൽ നിയന്ത്രിത ഇളവുകൾ

ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷ എഴുതുന്നവർക്കും യാത്ര ചെയ്യാം.

Update: 2020-06-13 09:00 GMT

തിരുവനന്തപുരം: കൊറോണ വ്യാപനം തടയാനായി പ്രഖ്യാപിച്ച ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക്ക്ഡൗണിൽ സംസ്ഥാന സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കുമാണ് ഇളവ് നൽകുക. പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. അതേസമയം, കടകൾ തുറക്കുന്നതിലും മറ്റു ആവശ്യങ്ങൾക്കായി വാഹനമോടിക്കുന്നതിനും ഇളവില്ല.

ആരാധാനാലയങ്ങളിലെ പ്രാർഥനക്കുള്ള വിലക്ക് കഴിഞ്ഞ എട്ടിന് നീക്കിയിരുന്നു. ക്രിസ്ത്യൻ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച പ്രത്യേക പ്രാർഥന നടക്കുന്ന സാഹചര്യമുണ്ട്. നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങളിൽ സമ്പൂർണ്ണ ലോക്ക്ഡൗണിന്റെ കാര്യത്തിൽ ചില ആശയകുഴപ്പങ്ങൾ നിലനിന്നിരുന്നു. തുടർന്നാണ് സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവ് നൽകിയിയത്.

Tags:    

Similar News