വെഞ്ഞാറമൂട് കൊലപാതകം; താന്‍ ഒളിവിൽ പോയിട്ടില്ലെന്ന് കോണ്‍ഗ്രസ് പഞ്ചായത്തംഗം ഗോപൻ

താന്‍ ഒളിവിലാണെന്ന് ആരാണ് പ്രചരിപ്പിച്ചതെന്ന് അന്വേഷിക്കണം. എപ്പോള്‍ വിളിച്ചാലും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. കൊലപാതകത്തിന് മുമ്പോ പിന്നീടോ താന്‍ പ്രതികളുമായി സംസാരിച്ചിട്ടില്ല.

Update: 2020-09-03 01:00 GMT
വെഞ്ഞാറമൂട് കൊലപാതകം; താന്‍ ഒളിവിൽ പോയിട്ടില്ലെന്ന് കോണ്‍ഗ്രസ് പഞ്ചായത്തംഗം ഗോപൻ

തിരുവനന്തപുരം: താന്‍ ഒളിവിലാണെന്ന പ്രചരണം തള്ളി തലയല്‍ വാര്‍ഡിലെ കോണ്‍ഗ്രസ് പഞ്ചായത്തംഗം ഗോപന്‍. താന്‍ ഒളിവില്‍ പോയിട്ടില്ല, അതിന്റെ ആവശ്യവുമില്ല. താന്‍ ഒളിവിലാണെന്ന് ആരാണ് പ്രചരിപ്പിച്ചതെന്ന് അന്വേഷിക്കണം. എപ്പോള്‍ വിളിച്ചാലും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. കൊലപാതകത്തിന് മുമ്പോ പിന്നീടോ താന്‍ പ്രതികളുമായി സംസാരിച്ചിട്ടില്ല. കേസില്‍ അറസ്റ്റിലായ ഉണ്ണിയെ താന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അത് ഒരു ഫ്ളക്സ് ബോര്‍ഡ് വെക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. തന്റെ ഫോണ്‍ രേഖകള്‍ ഏത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പരിശോധിക്കാം. തനിക്ക് ഒന്നും ഒളിക്കാനില്ല. കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഗോപന്‍ പറഞ്ഞു. 

Tags:    

Similar News