നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ എഴുതുന്ന അണികൾ പാർട്ടിക്ക് ഭൂഷണമല്ല: കെ സുധാകരൻ

2024 ൽ പാർലമെൻറ്, അസംബ്ളി തിരഞ്ഞെടുപ്പ് ഒരുമിച്ച് നടക്കാനാണ് സാധ്യത. പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും സുധാകരൻ പറഞ്ഞു.

Update: 2021-09-04 11:33 GMT

കണ്ണൂർ: അടി മുതൽ മുടിവരെയുള്ള പൊളിച്ചെഴുത്തിലൂടെ കോൺഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അഭിപ്രായപ്പെട്ടു. ഇന്നലെ കണ്ട കോൺഗ്രസ് അല്ലാ ആറ് മാസം കഴിഞ്ഞ് കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ രണ്ടാമതും അധികാരത്തിൽ വന്നത് കോൺഗ്രസ് പ്രവർത്തകരുടെ മനോനില തകരാറിലാക്കി, മനക്കരുത്ത് ചോർത്തി. പാർട്ടിയുടെ അടിത്തട്ടിലെ ദൗർഭല്യം സർവ്വേ നടത്തിയപ്പോൾ വ്യക്തമായതാണ്. നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ വാരിവലിച്ചെഴുതുന്ന അണികൾ പാർട്ടിക്ക് ഭൂഷണമല്ല. പാർട്ടി അച്ചടക്കം പരിശോധിക്കാൻ എല്ലാ ജില്ലകളിലും അഞ്ച് അംഗ കൺട്രോൾ കമ്മീഷൻ ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു.

2024 ൽ പാർലമെൻറ്, അസംബ്ളി തിരഞ്ഞെടുപ്പ് ഒരുമിച്ച് നടക്കാനാണ് സാധ്യത. പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും സുധാകരൻ പറഞ്ഞു. കണ്ണൂർ ഡി സി സി പ്രസിഡൻ്റായി മാർട്ടിൻ ജോർജ് ചുമതല ഏൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ. 

Similar News