തൃശൂര്‍ ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകള്‍
കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തൃശൂര്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജ്ില്ലയില് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതിയ കണ്ടെയ്മന്‍മെന്റ് സോണുകള്‍:
കുന്നംകുളം നഗരസഭ 27ആം ഡിവിഷന് ( പാണ പറമ്പ് റോഡ്), വടക്കാഞ്ചേരി നഗരസഭ നാലാം ഡിവിഷന് വേട്ടംകോട് കോളനി പ്രദേശം, ശ്രീനാരായണപുരം പഞ്ചായത്ത് നാലാം വാര്‍ഡ്, അന്തിക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ്, എറിയാട് പഞ്ചായത്ത് നാലാം വാര്‍ഡ്( മെഹന്ദി പ്ലാസ മുതല്‍ കിഴക്കോട്ട് വാര്‍ക്ക കമ്പനി വരെയും തിരുവള്ളൂര്‍ ജംഗ്ഷന് മുതല്‍ മുതല്‍ തെക്കോട്ട് സിദ്ധാര്‍ത്ഥന്റെ പലചരക്ക് കട ഉള്‍പ്പെടുന്ന പ്രദേശം), അവണൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ്( പതിനേഴാം നമ്പര്‍ കെട്ടിടം മുതല്‍ പഴയ ബസ് സ്റ്റാന്‍ഡിന്റെ 191ആം നമ്പര്‍ കെട്ടിടം വരെയുള്ള പ്രദേശം), പാണഞ്ചേരി പഞ്ചായത്ത് 13ആം വാര്‍ഡ് (പീച്ചി കെ ഇ ആര് ഐ ക്വാര്‍ട്ടേഴ്സ് തെക്കേ കുളം റോഡ് മുതല്‍ പീച്ചി ഡാം വരെയുള്ള പ്രധാന റോഡിന്റെ വലതുവശം)
കണ്ടെയ്ന് മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കിയവ:
വടക്കാഞ്ചേരി നഗരസഭ ഇരുപത്തിരണ്ടാം ഡിവിഷന്, എരുമപ്പെട്ടി പഞ്ചായത്ത് 15, 16 വാര്‍ഡുകള്‍, ആളൂര്‍ പഞ്ചായത്ത് ഇരുപതാം വാര്‍ഡ്, മുള്ളൂര്‍ക്കര പഞ്ചായത്ത് 5 , 10 വാര്‍ഡുകള്‍, പോര്‍ക്കളം പഞ്ചായത്ത് മൂന്നാം വാര്‍ഡ്, കടവല്ലൂര്‍ പഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡ്, കാറളം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ്, നെന്മണിക്കര പഞ്ചായത്ത് അഞ്ചാം വാര്‍ഡ്, കടങ്ങോട് പഞ്ചായത്ത് 4 ,18 വാര്‍ഡുകള്‍, തെക്കുംകര പഞ്ചായത്ത് 13ആം വാര്‍ഡ്, മാടക്കത്തറ പഞ്ചായത്ത് നാലാം വാര്‍ഡ്, വലപ്പാട് പഞ്ചായത്ത് പതിനാറാം വാര്‍ഡ്, പാവറട്ടി പഞ്ചായത്ത് 5,6 വാര്‍ഡുകള്‍, വാര്‍ഡ് 3 ആനേടത്ത് റോഡ് ഭാഗം ഒഴികെയുള്ള പ്രദേശം, നാലാം വാര്‍ഡ് വിളക്കാട്ടുപാടം റോഡ്, കല്പം തോട് പരിസരം ഒഴികെയുള്ള ഭാഗം, പതിനാലാം വാര്‍ഡ് ഹാപ്പി നഗര്‍ മുതല്‍ കരുവാന്‍ പടി ഭാഗം വരെയും സെന്റ് ജോസഫ് റോഡിലെ പതിനാലാം വാര്‍ഡിലെ ഭാഗവും ഒഴികെയുള്ള പ്രദേശം.