തൃശൂര്‍ ജില്ലയിലെ കണ്ടെയിന്‍ന്മെന്റ് സോണുകള്‍ പുതുക്കി
ജില്ലയിലെ കണ്ടെയ്‌മെന്റ് സോണുകളുടെ എണ്ണം പുതുക്കി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു.
തൃശൂര്‍: കൊവിഡ് 19 വ്യാപന സാധ്യത മുന്നില്‍ കണ്ട് ജില്ലയിലെ കണ്ടെയ്‌മെന്റ് സോണുകളുടെ എണ്ണം പുതുക്കി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു. ഇരിങ്ങാലക്കുട നഗരസഭയിലെ മുഴുവന്‍ ഡിവിഷനുകളും,മുരിയാട് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ 07, 08, 12, 13 വാര്‍ഡുകള്‍, പൂമംഗലം ഗ്രാമപഞ്ചായത്തിലെ 02, 03 വാര്‍ഡുകള്‍, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ 10 വാര്‍ഡ്, വരവൂര്‍ ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകള്‍, ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ 05,06,07,08 വാര്‍ഡുകള്‍, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍ എന്നിവയാണ് പുതിയ കണ്ടെയ്‌മെന്റ് സോണുകള്‍.
അന്നമനട ഗ്രാമപഞ്ചായത്തിലെ 07, 08 വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണില്‍ നിന്നൊഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച കുന്ദംകുളം നഗരസഭയിലെ 03,07,08.10,11,12,15, 17,19,20.21,22,25,26,33 ഡിവിഷനുകള്‍ , ഗുരുവായൂര്‍ നഗരസഭയിലെ 35 ആം ഡിവിഷന്‍,കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 04,05 വാര്‍ഡുകള്‍, വേളൂക്കര ഗ്രാമപഞ്ചായത്തിലെ 05,07,17,18 വാര്‍ഡുകള്‍,ചൊവ്വന്നൂരിലെ 01 വാര്‍ഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 11 ആം വാര്‍ഡ്, ആളൂര്‍ ഗ്രാമപഞ്ചായത്തിലെ 01 വാര്‍ഡ് , കൊരട്ടിഗ്രാമപഞ്ചായത്തിലെ 01 വാര്‍ഡ് ,താന്യം ഗ്രാമപഞ്ചായത്തിലെ 09 ,10 വാര്‍ഡുകള്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 18 ആം വാര്‍ഡ്, കാറളം ഗ്രാമപഞ്ചായത്തിലെ 13 ,14 വാര്‍ഡുകള്‍ തൃശൂര്‍ കോര്‍പറേഷനിലെ 49 ആം ഡിവിഷന്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും.