ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി
സ്വര്‍ണ കടത്തു കേസില്‍ ശിവശങ്കരനുള്ള പങ്കിനെക്കുറിച്ചു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിട്ടുണ്ടെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കര്‍ സംശയത്തിന്റെ നിഴലിലാണെന്നും കുറ്റകൃത്യത്തിന് പിന്നിലെ പങ്കാളിത്തം കണ്ടെത്താന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നുമുള്ള കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി. സ്വര്‍ണ കടത്തു കേസില്‍ ശിവശങ്കരനുള്ള പങ്കിനെക്കുറിച്ചു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിട്ടുണ്ടെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കര്‍ സംശയത്തിന്റെ നിഴലിലാണെന്നും കുറ്റകൃത്യത്തിന് പിന്നിലെ പങ്കാളിത്തം കണ്ടെത്താന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നുമുള്ള കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയത്.
തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ കാക്കനാട് ജില്ലാ ജയിലില്‍വെച്ച് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന് നല്‍കിയ അനുമതി. ആവശ്യമെങ്കില്‍ അഭിഭാഷകനുമായി ബന്ധപ്പെടാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ രണ്ടു മണിക്കൂറിനു ശേഷവും അര മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.ഇ ഡി കേസില്‍ കസ്റ്റഡി കാലാവധി കഴിഞ്ഞ ശിവ ശിവശങ്കര്‍ ഇപ്പോള്‍ കാക്കനാടുള്ള ബോസ്റ്റണ്‍ സ്‌കൂളിലെ ഫസ്റ്റ് ലൈന്‍ കൊവിഡ്‌സെന്ററില്‍ തുടരുകയാണ്. ഈ മാസം 626 വരെയാണ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.