നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 76 പുതിയ കേസുകള്‍
വിവിധ സ്റ്റേഷനുകളിലായി 123 പേരെ ഇന്നലെ അറസ്റ്റുചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരിം അറിയിച്ചു.
മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പോലിസ് 76 കേസുകള്‍കൂടി ഇന്ന് രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 123 പേരെ ഇന്നലെ അറസ്റ്റുചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരിം അറിയിച്ചു.
നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 63 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2,215 ആയി. 2,973 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്. ജില്ലയിലാകെ ഇതുവരെ 1,175 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.