കൊവിഡ് 19: ബഹ്‌റൈനില്‍ നിന്നും 183 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

മലപ്പുറം 11, കോഴിക്കോട് 86, പാലക്കാട് 16 ,എറണാകുളം രണ്ട്, ഇടുക്കി ഒന്ന്, കണ്ണൂര്‍ 23, കാസര്‍കോഡ് ബ മൂന്ന്, കൊല്ലംഅഞ്ച്, പത്തനംതിട്ട മൂന്ന്, തിരുവനന്തപുരം മൂന്ന്, തൃശൂര്‍ ആറ്, വയനാട് അഞ്ച്

Update: 2020-06-03 02:29 GMT

മലപ്പുറം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 183 പ്രവാസികള്‍ കൂടി തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി പതിനൊന്നിന്എത്തിയ ഐ എക്‌സ് 1376 വിമാനത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ നിന്നുള്ള 164 പ്രവാസികളും 19 ഇതര സംസ്ഥാനക്കാരുമാണ് (തമിഴ്‌നാട് ആറ്, മാഹി നാല്, കര്‍ണാടക മൂന്ന് ,ആന്ധ്രപ്രദേശ് ഒന്ന്, ഡല്‍ഹി ഒന്ന്, ഗോവ ഒന്ന്, മഹാരാഷ്ട്ര ഒന്ന്, തെലുങ്കാന ഒന്ന്, ഉത്തര്‍പ്രദേശ് ഒന്ന് ) ഉണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള അഞ്ച് പേര്‍ , 10 വയസിനു താഴെ പ്രായമുള്ള 28 കുട്ടികള്‍, 16 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 112 പുരുഷന്‍മാരും 71 സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു.

തിരിച്ചെത്തിയവരില്‍ അഞ്ച് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ( തിരുവനന്തപുരം ഒന്ന്, കോഴിക്കോട് ഒന്ന്, കാസര്‍കോഡ് ഒന്ന്, തൃശൂര്‍ ഒന്ന്, മഹാരാഷ്ട്ര ഒന്ന്). 84 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലാക്കി. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 94 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.

തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ-

മലപ്പുറം 11, കോഴിക്കോട് 86, പാലക്കാട് 16 ,എറണാകുളം രണ്ട്, ഇടുക്കി ഒന്ന്, കണ്ണൂര്‍ 23, കാസര്‍കോഡ് ബ മൂന്ന്, കൊല്ലംഅഞ്ച്, പത്തനംതിട്ട മൂന്ന്, തിരുവനന്തപുരം മൂന്ന്, തൃശൂര്‍ ആറ്, വയനാട് അഞ്ച് 

Tags:    

Similar News