കൊവിഡ് 19: പാലക്കാട് ജില്ലയില്‍ 6,269 പേര്‍ നിരീക്ഷണത്തില്‍
പാലക്കാട് നിവാസികളായ രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും രണ്ട് കടമ്പഴിപ്പുറം സ്വദേശികളും ഒരു മുതലമട സ്വദേശി, ഒരു മലപ്പുറം സ്വദേശി ഉള്‍പ്പെടെ ഏഴ് പേരാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
പാലക്കാട്: കൊവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 6,269 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നു. നിലവില്‍ 6,236 പേര്‍ വീടുകളിലും 28 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും മൂന്നുപേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും രണ്ട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി നിരീക്ഷണത്തിലുണ്ട്.
പാലക്കാട് നിവാസികളായ രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും രണ്ട് കടമ്പഴിപ്പുറം സ്വദേശികളും ഒരു മുതലമട സ്വദേശി, ഒരു മലപ്പുറം സ്വദേശി ഉള്‍പ്പെടെ ഏഴ് പേരാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. കൂടാതെ, രോഗം സ്ഥിരീകരിച്ച ദമാമില്‍ നിന്നെത്തിയ ഒരു ആലത്തൂര്‍ സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ട്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡിഎംഒ അറിയിച്ചു.
പ്രവാസികളും ഇതരസംസ്ഥാനങ്ങളില്‍നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്. പരിശോധനയ്ക്കായി ഇതുവരെ അയച്ച 3,851 സാംപിളുകളില്‍ ഫലം വന്ന 3,394 നെഗറ്റീവും 19 എണ്ണം പോസിറ്റീവുമാണ്. ആകെ 38,349 ആളുകളാണ് ഇതുവരെ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതില്‍ 32053 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 6,932 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.