കൊവിഡ് വ്യാപനം: അമല ആശുപത്രിയില്‍ കര്‍ശന നിയന്ത്രണം

കീമോതെറാപ്പി, ഡയാലിസിസ് വിഭാഗങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള അടിയന്തിര സജ്ജീകരണം ഏര്‍പ്പെടുത്തുന്നതിന് അഞ്ചുദിവസത്തെ സമയം നല്‍കും.

Update: 2020-08-18 16:18 GMT

തൃശൂര്‍: കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെടുകയും സമ്പര്‍ക്ക വ്യാപനം രൂക്ഷമാവുകയും ചെയ്ത അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനറല്‍ ഒ.പി ഉള്‍പ്പെടെ ഉള്ള വിഭാഗങ്ങള്‍ തല്‍ക്കാലത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കും. ആശുപത്രി സന്ദര്‍ശിച്ച ശേഷം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കീമോതെറാപ്പി, ഡയാലിസിസ് വിഭാഗങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള അടിയന്തിര സജ്ജീകരണം ഏര്‍പ്പെടുത്തുന്നതിന് അഞ്ചുദിവസത്തെ സമയം നല്‍കും. ഈ സമയത്തിനുള്ളില്‍ നിശ്ചിത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം മറ്റു വിഭാഗങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

സമ്പര്‍ക്ക വ്യാപനം തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാത്തതാണ് വ്യാപനം രൂക്ഷമാക്കിയത്. രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വിശദമായ പരിശോധന നടത്തും. ആശുപത്രിയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഉടന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

Tags:    

Similar News