കൊവിഡ് 19: ജിദ്ദയില്‍ നിന്നും 177പ്രവാസികള്‍ കൂടി മടങ്ങിയെത്തി
65 വയസിന് മുകളില്‍ പ്രായമുള്ള ഒരാള്‍, 10 വയസിനു താഴെ പ്രായമുള്ള 16 കുട്ടികള്‍, 15 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 139 പുരുഷന്മാരും 38 സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു.
മലപ്പുറം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജിദ്ദയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 177 പ്രവാസികള്‍ കൂടി ഇന്നലെ തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി ഒന്പതിന്എത്തിയ സ്പൈസ് ജെറ്റ് 9006 വിമാനത്തില്‍ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ നിന്നുള്ള 155 പ്രവാസികളും ഒരു കര്‍ണാടക സ്വദേശിയും ഒരു മാഹി സ്വദേശിയുമാണ്ഉണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള ഒരാള്‍, 10 വയസിനു താഴെ പ്രായമുള്ള 16 കുട്ടികള്‍, 15 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 139 പുരുഷന്മാരും 38 സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു.
തിരിച്ചെത്തിയവരില്‍ അഞ്ച് പേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. (മലപ്പുറം രണ്ട്, പാലക്കാട് രണ്ട്, കോഴിക്കോട് ഒന്ന്) 122 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലാക്കി. പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 50 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.
തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍:
മലപ്പുറം 104, കോഴിക്കോട് 22, പാലക്കാട് 32,ആലപ്പുഴ മൂന്ന്, എറണാകുളം മൂന്ന് , കണ്ണൂര്‍ നാല്, കോട്ടയം ഒന്ന്, തൃശൂര്‍ ഒന്ന്, വയനാട് അഞ്ച്.