കൊവിഡ് 19 പ്രതിരോധം; ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ബൂത്ത് സ്ഥാപിച്ചു
തെര്‍മല്‍ സ്‌കാനര്‍, ടോക്കണ്‍ സംവിധാനം എന്നിവ കൂടി അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്.
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്തില്‍ എത്തുന്നവര്‍ക്ക് കൈകള്‍ അണുവിമുക്തമാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓട്ടോമാറ്റിക് സെന്‍സര്‍ സംവിധാനത്തോടു കൂടിയ സാനിറ്റൈസര്‍ ബൂത്ത് സ്ഥാപിച്ചു. 10 ലിറ്റര്‍ സ്‌റ്റോറേജ് ഉള്ള ഒരു പ്രാവശ്യം 3000 പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനം ബ്ലൂ മൗണ്ട് കമ്പനിയാണ് പഞ്ചായത്തില്‍ ഒരുക്കിയത്.
തെര്‍മല്‍ സ്‌കാനര്‍, ടോക്കണ്‍ സംവിധാനം എന്നിവ കൂടി അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്. ബൂത്ത് പ്രവര്‍ത്തനം പഞ്ചായത്ത് പ്രസിഡന്റ്് വി പി ജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷീബ അനില്‍, സ്ഥിരംസമിതി അധ്യക്ഷകളായ ഉഷ ചാത്തന്‍ കണ്ടി, സുധ മാളിയേക്കല്‍, ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍മാരായ പി.പി.ശ്രീധരന്‍, റീന രയരോത്ത്, ശ്രീജേഷ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.