കൊവിഡ് 19: ആര്‍ബിഐ പ്രഖ്യാപിച്ച മൊറട്ടോറിയത്തില്‍ എല്ലാ വിഭാഗം വായ്പക്കാരേയും പരിഗണിക്കണമെന്ന് അഡ്വ. കെ പ്രവീണ്‍കുമാര്‍

ആര്‍ബിഐ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ പരിധിയില്‍ എല്ലാ വിഭാഗം വായ്പക്കാരെയും അവരുടെ ഇതുവരെയുള്ള തിരിച്ചടവ് പരിഗണിക്കാതെ തന്നെ കൊണ്ടുവരണമെന്ന് കെ പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു.

Update: 2020-04-01 12:35 GMT

കോഴിക്കോട്: കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ആര്‍ബിഐ പ്രഖ്യാപിച്ച മൊറട്ടോറിയം ഫെബ്രുവരി വരെ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് മാത്രമേ ബാധകമുള്ളൂ എന്ന ബാങ്കുകളുടെ മനുഷ്യത്വ വിരുദ്ധമായ വ്യവസ്ഥ ഒഴിവാക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.കെ പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. അത് ബാധകമല്ലാത്തവരെ ബാങ്കുകള്‍ ബുദ്ധിമുട്ടിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

രാജ്യം മൂന്നാഴ്ച സമ്പൂര്‍ണ ലോക്ഡൗണില്‍ നില്‍ക്കുമ്പോള്‍ ജോലി ചെയ്യാനാവാതെ വീടുകളില്‍ തങ്ങേണ്ടി വരുന്ന പതിനായിരങ്ങളാണ് ഇത് മൂലം മാനസിക പ്രയാസത്തിലാവുന്നത്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആര്‍ബിഐ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ പരിധിയില്‍ എല്ലാ വിഭാഗം വായ്പക്കാരെയും അവരുടെ ഇതുവരെയുള്ള തിരിച്ചടവ് പരിഗണിക്കാതെ തന്നെ കൊണ്ടുവരണമെന്ന് കെ പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News