ബിഎസ്എഫ് ജവാന്മാര്‍ പ്ലാസ്മ ദാനം ചെയ്തു

പ്ലാസ്മ ചികിത്സ വഴി ബിഎസ്എഫ് ജവാനായ സുരേഷ് ജോഷിക്ക് രോഗവിമുക്തി ലഭിച്ചിരുന്നു. ഈ സംഭവമാണ് പ്ലാസ്മ ദാനത്തിന് ജവാന്‍മാരെ പ്രേരിപ്പിച്ചത്.

Update: 2020-08-17 18:51 GMT

തൃശൂര്‍: കൊവിഡ് മുക്തരായ ബിഎസ്എഫ് ജവാന്‍മാര്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തി പ്ലാസ്മ ദാനം ചെയ്തു. പതിനൊന്ന് ജവാന്‍മാരാണ് സ്വാതന്ത്ര്യ ദിനത്തില്‍ മെഡിക്കല്‍ കോളജ് രക്ത ബാങ്കിലെത്തി പ്ലാസ്മ ദാനം ചെയ്തത്.

പ്ലാസ്മ ചികിത്സ വഴി ബിഎസ്എഫ് ജവാനായ സുരേഷ് ജോഷിക്ക് രോഗവിമുക്തി ലഭിച്ചിരുന്നു. ഈ സംഭവമാണ് പ്ലാസ്മ ദാനത്തിന് ജവാന്‍മാരെ പ്രേരിപ്പിച്ചത്. രക്തബാങ്കിലെ അഫ്‌റസിസ് സംവിധാനം വഴിയുള്ള പ്ലാസ്മ ശേഖരണം ശനിയാഴ്ച വൈകുന്നേരം വരെ നീണ്ടുനിന്നു. 

Tags:    

Similar News