കോഴിക്കോട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൊവിഡ്; ആറ് പേര്‍ക്ക് രോഗമുക്തി
എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ഒരു വയനാട് സ്വദേശിയുള്‍പ്പെടെ ആറു പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 15 കൊവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ഒരു വയനാട് സ്വദേശിയുള്‍പ്പെടെ ആറു പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
1.) ചാത്തമംഗലം സ്വദേശി (47) ജൂലൈ 4ന് രാത്രി ഖത്തറില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവപരിശോധന നടത്തി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
2) കോവൂര്‍ സ്വദേശി (58) ജൂലൈ 5ന് ജിദ്ദയില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന ് വിമാനത്താവളത്തില്‍ സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
3). മേപ്പയൂര്‍ സ്വദേശി (63) ജൂണ്‍ 30ന് ഖത്തറില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. അവിടെ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 3ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
4,5,6) കൊടുവള്ളി സ്വദേശികള്‍ (33, 39), 31 വയസ്സുള്ള ഉള്ള്യേരി സ്വദേശി (31) ഇവര്‍ ജൂലൈ 3ന് റിയാദില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവ പരിശോധന നടത്തി മലപ്പുറം കൊറോണ കെയര്‍ സെന്ററിലേയ്ക്ക് മാറ്റി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
7,8,9)കാവിലുംപാറ സ്വദേശി (25), കട്ടിപ്പാറ സ്വദേശി (43), മുക്കം സ്വദേശി (57) ഇവര്‍ ജൂലൈ 3ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെത്തിച്ച് സ്രവസാമ്പിളുകള്‍ പരിശോധനക്കെടുത്തു. തുടര്‍ന്ന് കണ്ണൂര്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
.
10) തിരുവള്ളൂര്‍ സ്വദേശി (57) ജൂലൈ 4ന് ഖത്തറില്‍നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെത്തിച്ച് സ്രവസാമ്പിള്‍ പരിശോധനക്കെടുത്തു. തുടര്‍ന്ന് കണ്ണൂര്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
11) ചെലവൂര്‍ സ്വദേശി (33) ജൂലൈ 3ന് റിയാദില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവ പരിശോധന നടത്തി. തുടര്‍ന്ന് മലപ്പുറം കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
12,13) ചെലവൂര്‍ സ്വദേശിനികളായ അമ്മയും മകളും (25, 03) ജൂലൈ 3ന് റിയാദില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. ഭര്‍ത്താവിന്റെ റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരുടെയും സ്രവസാമ്പിള്‍ എടുത്തിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സാമ്പിള്‍ പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി രണ്ടുപേരേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
14) കക്കോടി സ്വദേശി (56) ജൂലൈ 3ന് ബഹറൈനില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവം പരിശോധനക്കെടുത്തു. തുടര്‍ന്ന് മലപ്പുറം കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി സി.യില്‍ ചികിത്സയിലാണ്.
15) താമരശ്ശേരി സ്വദേശി (60) ജൂലൈ 3ന് ദമാമില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവ പരിശോധന നടത്തി. തുടര്‍ന്ന് മലപ്പുറം കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് എഫ്.എല്‍.ടി സി.യില്‍ ചികിത്സയിലാണ്.